JHL

JHL

ഉപ്പളയിൽ ആക്രിക്കട കുത്തിത്തുറന്ന് കവർച്ച; 50,000 രൂപ വിലമതിക്കുന്ന സാധനങ്ങൾ കവര്‍ന്നു.

ഉപ്പള(www.truenewsmalayalam.com) : ആക്രിക്കട കുത്തിത്തുറന്ന് 50,000 രൂപ വിലമതിക്കുന്ന ഉല്‍പന്നങ്ങള്‍ കവര്‍ന്നു. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുല്‍സലാമിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിലാണ് കവര്‍ച്ച നടന്നത്.

കടയുടമ കട തുറക്കാനെത്തിയപ്പോൾ മുന്‍വശത്തെ വാതില്‍ തകർന്ന നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് 50,000 രൂപ വിലമതിക്കുന്ന ചെമ്പ്, പിത്തള ഉല്‍പന്നങ്ങള്‍ കവര്‍ന്നതായി അറിയുന്നത്.

മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.





No comments