മൊഗ്രാൽ പുത്തൂരിന് അഭിമാനമായി വനിതകൾ പുറത്തിറക്കിയ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു
മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂരിന് അഭിമാനമായി വനിതകൾ പുറത്തിറക്കിയ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു.
ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള 21 മലയാളി വനിതാ എഴുത്തുകാരുടെ ഇരുപത്തിയൊന്ന് ചെറുകഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. ഇല്ലസ്ട്രേഷൻ അടക്കമുള്ള പുസ്തകത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ മാത്രമാണ് പ്രവർത്തിച്ചത് എന്നതും ഇതിന്റെ പ്രത്യേകത ആണ്.
Penqueens Creators എന്ന സൗഹൃദക്കൂട്ടായ്മയാണ് വായനപ്പുര പബ്ലിക്കേഷൻസ് വഴി ഇരുപത്തിയൊന്ന് വാരിയെല്ലുകൾ എന്ന ചെറുകഥാസമാഹാരം പുറത്തിറക്കിയത്.
മൊഗ്രാൽ പുത്തൂർ സ്വദേശിയായ എടമ്പളം അബ്ദുല്ലയുടെ ഭാര്യ സജ്‌ന അബ്ദുല്ലയാണ് പെൻക്വീൻ ക്രീയേറ്റർസ്ൻ്റെ കാസറഗോഡൻ പെരുമ.
വനിത വുമൺ ഓഫ് ദി ഇയറും അമ്മൂമ്മത്തിരി , ചേക്കുട്ടിപ്പാവകൾ തുടങ്ങി സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച പ്രശസ്ത സാമൂഹ്യപ്രവർത്തക ശ്രീമതി ലക്ഷ്മി.എൻ. മേനോൻ ആണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്..റെവന്യൂ മന്ത്രി കെ.രാജൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ , സാഹിത്യകാരായ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് , സജീവ് എടത്താടൻ, പ്രശസ്ത സിനിമാ നടിയും റേഡിയോ അവതാരകയുമായ നൈല ഉഷ എന്നിവർ പ്രസ്തുത ചടങ്ങിന് ആശംസ അറിയിച്ചു. ശ്രീമതി സപ്ന നവാസ്, ലേഖ ജസ്റ്റിൻ, മഞ്ജു ശ്രീകുമാർ, സജ്‌ന അബ്ദുല്ല, ബിന്ദു രാജേഷ് എന്നിവരാണ് പെൻക്വീൻസ് ക്രിയേറ്റേഴ്സിന്റെ സാരഥികൾ.

Post a Comment