JHL

JHL

സി എച്ച് മുഹമ്മദ് കോയ ബഹുമുഖ പ്രിതിഭ; മാഹിൻ മാസ്റ്റർ മൊഗ്രാൽ.

കുമ്പള(www.truenewsmalayalam.com) : കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ പ്രവർത്തന വീഥിയിലെ ബഹുമുഖ പ്രിതിഭയായിരുന്നു എന്ന് മാഹിൻ മാസ്റ്റർ മൊഗ്രാൽ അഭിപ്രായപ്പെട്ടു.

 മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ സംസാരിക്കുകയായിരിന്നു അദ്ധേഹം.

 തൻ്റെ അമ്പത്തിയെട്ട് വയസ്സിലെ ജീവിത കാലയളവിൽ മുഖ്യമന്ത്രി മുതൽ ഒട്ടുമിക്ക വകുപ്പുകളും കൈകാര്യം ചെയ്ത മാന്തിയും സ്പീക്കർ ,പാർലമെൻ്റ് അംഗം അങ്ങനെ എല്ലാ മേഖലകളിലും തിളങ്ങി നാടിനും സമൂഹത്തിനും സമുദായത്തിനും ഉണ്ടാകിയിട്ടുള്ള സമൂല മാറ്റങ്ങൾ പുതിയ തലമുറ ഗവേഷണത്തിന് വിധേയമാക്കണമെന്നും കൂട്ടി ചേർത്തു.

മുസ്ലിം ലീഗ് സംസ്ഥാന വൈ: പ്രിസിഡണ്ട് വി കെ അബ്ദുൽ കാദർ മൗലവി, പി വി മുഹമ്മദ് അരിക്കോട്-കുമ്പോൽ തങ്ങൻമാരുടെ മാതാവ് സയ്യിദത്ത് ഉമ്മുഅലീമ ബീവി എന്നിവരുടെ പേരിൽ ഖുർആൻ പാരായണവും പ്രാർത്ഥനയും നടത്തി.

 പ്രിസിഡണ്ട് അഡ്വ: സക്കീർ അഹ്മദ് അധ്യക്ഷത വഹിച്ചു മഞ്ചേശ്വരം നിയോജക മണ്ഡലം സെക്രട്ടറി എ കെ ആരിഫ് ഉത്ഘാടനം ചെയ്തു.

 പഞ്ചായത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥനയും സ്വാഗതവും പറഞ്ഞു. ഇബ്രാഹിം ബത്തേരി, ടി എം ശുഹൈബ്, സെഡ് എ മൊഗ്രാൽ, ഇർഷാദ് മൊഗ്രാൽ, മുഹമ്മദ് ബായ വളപ്പ് പേരാൽ, കെ എം അബ്ബാസ്, പി എച്ച് അസ്ഹരി, മമ്മുട്ടി മുളിയടക്ക, ടി കെ ജാഫർ,ജംഷീർ മൊഗ്രാൽ, എ കെ എം ബിലാൽ, അബ്ദു മുളിയടക്ക, അർഷാദ് സംബന്ധിച്ചു.


No comments