JHL

JHL

ഹൊസങ്കടിയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഒന്നരവര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ഹൊസങ്കടി(www.truenewsmalayalam.com) : യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

 ഹൊസങ്കടി അങ്കടിപ്പദവിലെ സൈഫു എന്ന പൂച്ച സൈഫു(27)വിനെയാണ് അങ്കടിപ്പദവിലെ ഓട്ടോ ഡ്രൈവര്‍ ദീപക് എന്ന കുട്ടനെ മർദ്ദിച്ച് കിണറ്റിൽ തള്ളിയിട്ട് ഒന്നരവർഷക്കാല ഒളിവിന് ശേഷം മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാര്‍ പിടികൂടിയത്.

ഒന്നര വര്‍ഷം മുമ്പ് ഇയാൾ കുട്ടനെ മര്‍ദ്ദിക്കുകയും പിന്നീട് കിണറ്റിലേക്ക് തള്ളിയിടുകയുമായിരുന്നു. നാട്ടുകാരാണ് ദീപകിനെ രക്ഷപ്പെടുത്തിയത്.

 ഇയാൾക്ക് മറ്റു രണ്ട് അടിപിടി കേസുകളിലും വാറണ്ടുണ്ട്. സൈഫു കര്‍ണാടകയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതി കൂടിയാണെന്ന് പൊലീസ് പറഞ്ഞു.





No comments