JHL

JHL

മഞ്ചേശ്വരം റെയിൽവേ നടപ്പാത ഉടൻ യാഥാർത്ഥ്യമാക്കണം; വെൽഫെയർ പാർട്ടി.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം ടൗണിന് നടുവിലായി  റെയിൽവേ സ്റ്റേഷന് സമീപം ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. ടൗണിൽ ഇരുവശവും സഞ്ചരിക്കുന്നതിന് റെയിൽ മുറിച്ചു കടക്കുന്നത് അനിവാര്യമാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ജീവനുകളാണ് ഇവിടെ പൊഴിഞ്ഞത്. അപകടം നടക്കുമ്പോൾ മാത്രം വാഗ്ദാനവുമായി അധികാരികൾ വരും. പിന്നീട് അത് വിസ്മരിക്കാറാണ് പതിവ്. ഈ ആവശ്യം ഉന്നയിച്ചു ഒപ്പ് ശേഖരണം നടത്താനും ബന്ധപ്പെട്ട മന്ത്രിക്കും അധികാരികൾക്കും നിവദനം നൽകാനും തീരുമാനിച്ചു. 

കൺവെർഷൻ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര, മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള, സെക്രട്ടറി ഹമിദ് അമ്പാർ തുടങ്ങിയവർ സംസാരിച്ചു. അബ്ദൽ ഹക്കീം സ്വാഗതവും മൊയ്തീൻ കുഞ്ഞി നന്ദിയും പറഞ്ഞു.





No comments