JHL

JHL

മംഗൽപ്പാടി പഞ്ചായത്തിലെ ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി ഇനി പ്രത്യേക സ്ക്വാഡ്.

ഉപ്പള(www.truenewsmalayalam.com) : മംഗൽപ്പാടി പഞ്ചായത്തിലെ ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചു.

മാലിന്യം തള്ളിയ 59 പേർക്കെതിരെ നോട്ടിസ് അയച്ചു പിഴയിടാക്കാൻ നിർദേശിച്ചു.

മാലിന്യം തള്ളുന്ന വാഹനങ്ങളുടെ ചിത്രം പകർത്തി പഞ്ചായത്തിൽ ഏൽപിക്കും. തുടർന്നു  പൊലീസിൽ അറിയിക്കും. വാഹന ഉടമകളെ  പൊലീസ് കണ്ടെത്തി പഞ്ചായത്തിൽ 3000 രൂപ പിഴ അടയ്ക്കാൻ നിർദേശിക്കും. ഇതുവരെ 27 ഓളം പേർ പിഴ അടച്ചു. 

ഉപ്പള പാലം മുതൽ ബന്തിയോട് വരെയുള്ള  ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാണ്. കഴിഞ്ഞ ദിവസം പാതയോരത്തു തള്ളിയ മാലിന്യത്തിൽ പൊലീസ് ജീപ്പ് കയറി തെന്നി കുഴിയിലേക്കു മറഞ്ഞു 2 പേർക്കു പരുക്കേറ്റിരുന്നു.





No comments