JHL

JHL

ആസാം നരഹത്യ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കുമ്പളയിൽ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

കുമ്പള(www.truenewsmalayalam.com) : ആസാമിലെ ദറങ്ങ്‌ ജില്ലയിൽ ഗ്രാമീണരെ വെടിവെച്ചു കൊല്ലുകയും മൃതദേഹം അനാദരിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്‌ എസ്ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കുമ്പള ടൗണിൽ  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. 

എണ്ണൂറോളം കുടുംബങ്ങളെ കുടിയിറക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം മറ്റൊരു പൗരത്വ നിയമത്തിന്റെ ഭാഗമാണെന്നും പ്രതിരോധ സജ്ജരാകണമെന്നും മുദ്രാവാക്യമുയർന്നു.


അലി ഷഹാമ , നാസർ ബംബ്രാണ , സലാം കുമ്പള , ശാഹുൽ ബദ്രിയനഗർ ,അഷ്‌റഫ് സിഎം , നൗഷാദ് കുമ്പള , ഹഷീം മാവിനക്കട്ട , സവാദ് ബംബ്രാണ തുടങ്ങിയവർ നേതൃത്വം നൽകി. 

നഗരം ചുറ്റിയ പ്രകടനം പാർട്ടി ഓഫീസിന്ന് മുന്നിൽ സമാപിച്ചു.


No comments