JHL

JHL

ഭാരത് ബന്ദ് വിജയിപ്പിക്കും: എഫ്ഐടിയു.

കാസറഗോഡ്(www.truenewsmalayalam.com) : കോർപ്പറേറ്റുകൾക്ക് വേണ്ടി പാസാക്കിയ കാർഷിക നിയമങ്ങൾ, തൊഴിൽ നിയമ ഭേദഗതികൾ, ജന വിരുദ്ധ നിയമങ്ങൾ തുടങ്ങിയവ പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് സെപ്റ്റംബർ 27 ന് കർഷക സംഘടനകളും തൊഴിലാളി പ്രസ്ഥാനങ്ങളും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വിജയിപ്പിക്കാൻ എഫ്.ഐ .ടി .യു കാസറഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
അന്നേ ദിവസം കടകൾ അടച്ചിട്ടും വാഹനങ്ങൾ നിരത്തിലിറക്കാതെയും ജോലിക്ക് ഹാജരാകാതെയും കേരളത്തിൽ നടക്കുന്ന ഹർത്താലിൽ സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു 

 യോഗത്തിൽ പ്രസിഡണ്ട് ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.സി എച്ച് മുത്തലിബ്, എം ശഫീഖ്, പി.എം.കെ.നൗഷാദ്, അബ്ദുൽ ഖാദർ ചട്ടംചാൽ, ടി.കെ.അബ്ദുസലാം, സാഹിദ ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു





No comments