JHL

JHL

ജില്ലയിൽ പിങ്ക് പോലീസ് സംരക്ഷണ പദ്ധതി തുടങ്ങി.

കാസർകോട്(www.truenewsmalayalam.com) : സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേരളാ പോലീസിന്റെ പിങ്ക് പോലീസ് സംരക്ഷണ പദ്ധതി ജില്ലയിൽ തുടങ്ങി.

 ജില്ലയ്ക്ക് അനുവദിച്ച പിങ്ക് ബൈക്ക് പരിശോധന സംസ്ഥാന പോലീസ് മേധാവി വൈ.അനിൽകാന്ത് ഫ്ളാഗ് ഓഫ് ചെയ്തു.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ, സൈബർ ലോകത്ത് സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾ, പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അവഹേളനങ്ങൾ എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

 നിലവിലുള്ള പിങ്ക് പോലീസ് പരിശോധനാ സംവിധാനം കൂടുതൽ സജീവമാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

 ഇതിനായി ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ആറ് വനിതാ പോലീസുകാർക്ക് പ്രത്യേക പരിശീലനം നൽകും.

 ഉത്തരമേഖലാ ഐ.ജി. അശോക് യാദവ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി. കെ.സേതുരാമൻ, ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, ഡിവൈ.എസ്.പി. എ.സതീഷ്‌കുമാർ, വനിതാ സെൽ സി.ഐ. ഭാനുമതി എന്നിവർ പങ്കെടുത്തു.





No comments