JHL

JHL

കർണാടക മദ്യമൊഴുക്ക് തുടരുന്നു ; കുമ്പള ടൗണിൽ നിന്ന് സ്കൂട്ടറിൽ കടത്തിക്കൊണ്ട് വരികയായിരുന്ന മദ്യവുമായി യുവാവ് പിടിയിൽ

കുമ്പള(www.truenewsmalayalam.com) : കർണാടക മദ്യം ജില്ലയിൽ വ്യാപകമായി ലഭ്യമായ സാഹചര്യത്തിൽ കുമ്പള ടൗണിൽ നിന്ന് കർണാടക മദ്യവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം പിടികൂടി. ബുധനാഴ്ച രാത്രിയാണ് KL 14 Z 1036 നമ്പർ ഹീറോ ഡ്യുയറ്റ് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കാറഡുക്ക സ്വദേശി  മുരളീധര (35) യെ പിടികൂടിയത്. ഇയാൾ ഇപ്പൊൾ കുമ്പള ഹൈസ്കൂളിന് സമീപമുള്ള വാടക വീട്ടിലാണ് താമസം.
4 ലിറ്റർ(500ml ) ബിയറും,  4.55 ലിറ്റർ കർണാടക മദ്യവും ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. 

 കുമ്പള റേഞ്ചിലെ പി ഓ എൻ.വി.ദിവാകരനും പാർട്ടിയും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ  സി.ഇ. ഒ മാരായ പ്രജിത് കുമാർ, ഹമീദ് എന്നിവർ ഉണ്ടായിരുന്നു.





No comments