JHL

JHL

ഹൃദയാഘാതം; കാസർഗോഡ് സ്വദേശി ദുബൈയിൽ നിര്യാതനായി.

ദുബൈ(www.truenewsmalayalam.com) : ഹൃദയാഘാതം മൂലം കാസർഗോഡ് സ്വദേശി ദുബൈയിൽ നിര്യാതനായി. ബന്തിയോട് അട്ക്കയിലെ പരേതനായ ചേവാർ ഹമീദിന്റെ മകൻ അബ്ദുൽ സത്താർ (25) ആണ് മരിച്ചത്.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഉമ്മ സുഹ്റ, ശരീഫ്,ഷബീർ ,സൈഫുദ്ദീൻ സഹോദരങ്ങളാണ്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടത്തി വരുന്നതായി സാമൂഹ്യ പ്രവർത്തകൻ ഇബ്രാഹിം ബേരിക്കെ അറിയിച്ചു.

വിവാഹ നിശ്ചയം കഴിഞ്ഞ് ദുബൈയിലേക്ക് പോയതായിരുന്നു. തിരിച്ച് വന്ന് വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.ഇതിനിടെയാണ് മരണപ്പെടുന്നത്.





No comments