JHL

JHL

മംഗളൂരുവിൽ യുവ ഡോക്ടർ കുളത്തിൽ വീണു മരിച്ചു.

മംഗളൂരു(www.truenewsmalayalam.com) :  യുവ ഡോക്ടർ കുളത്തിൽ വീണു മരിച്ചു. ഡോ.മൈസി ഫെർണാണ്ടസാ(32)ണ് കുളത്തിൽ വീണ് മരിച്ചത്. വിട്ടൽ അടിനടുക്കയിലെ വാരണസി ഫാമിലെ കുളത്തിൽ വീണാണ് ഇവർ മരിച്ചത്.

സെപ്തംബർ പതിനാലിനാണ് സംഭവം.

 രണ്ടു ദിവസം മുമ്പാണ് ഇവർ മംഗളൂരുവിൽ നിന്നും അടിനടുക്കയിലെ വാരണസി ഫാമിൽ എത്തിയത്. കുളത്തിനടുത്തേക്ക് പോയ മൈസി കുറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ കണ്ടെത്തിയത്. ഉടനെ തന്നെ വിട്ടലിലെ പ്രാഥമിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇത് അപകട മരണമാണെന്നാണ് പ്രാഥമിക നിഗമനം.കുളത്തിനരികിൽ ഇവരുടെ വസ്ത്രവും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്.

 ഇവരുടെ 'അമ്മ തെരേസ ഫെർണാണ്ടസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിറ്റാൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

കൃഷിയിൽ ഏറെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന മൈസി കൃഷിയുമായി ബന്ധപ്പെട്ട ഗവേഷണം നടത്തി വരികയായിരുന്നു.





No comments