JHL

JHL

ജില്ലയിൽ കൊതുകുജന്യ രോഗ പ്രതിരോധ ക്യാമ്പ് നടത്തി.

കാസർഗോഡ്(www.truenewsmalayalam.com) : ജില്ലയിൽ കൊതുകുജന്യ രോഗ പ്രതിരോധ ക്യാമ്പ് നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ മലേറിയയും,ഡെങ്കി പനിയും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ക്യാമ്പ് നടത്തിയത്.

കാസറഗോഡ് ജില്ലാ മൈഗ്രേന്റ് സർവേ ടീമിന്റെയും കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്യ സംസ്ഥാന അതിഥി  തൊഴിലാളികൾക്ക് വേണ്ടി രാത്രികാല സൗജന്യ മെഡിക്കൽ ക്യാമ്പും ഫൈലേ റിയ മലേറിയ കൊതുകുജന്യ രോഗ നിർണ്ണയ രക്ത പരിശോധനയും നടത്തി.

കുമ്പള സൂരമ്പയാലിൽ വെച്ച് നടന്ന ക്യാമ്പിൽ ഡോ.സിറിയക് ആന്റണി തൊഴിലാളികളെ പരിശോധിച്ചു, മൈഗ്രേന്റ് മൊബൈൽ ടീം ജെ എച് ഐ മാരായ ശ്രീനാഥ്‌,സൈഫുദ്ധീൻ,ഡ്രൈവർ ,നിയാസ് കുമ്പള സി.എച്.സി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി.എന്നിവർ നേതൃത്വം നൽകി.

47 പേരുടെ രക്തപരിശോധനയിൽ ആർക്കും മലേറിയ രോഗം സ്ഥിരീകരിച്ചില്ല. ജാർഖണ്ട്,അസ്സാo ബിഹാർ വെസ്റ്റ്ബംഗാൾ തൊഴിലാളികൾക്ക് ആരോഗ്യ ബോധവത്കരണവും നടത്തി.





No comments