JHL

JHL

കുമ്പള ചൂരിത്തടുക്കയിൽ അഞ്ചു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

കുമ്പള (www.truenewsmalayalam.com): അഞ്ചു  കിലോ കഞ്ചാവുമായി രണ്ടു പേരെ പൊലീസ് പിടികൂടി. തിങ്കളാഴ്ച കുമ്പള ചൂരിത്തടുക്കയിൽ വച്ച് ബേക്കൂർ കണ്ണാടിപ്പാറയിലെ കലന്തർ ഷാഫി (29), കർണാടക കുംതൂർ പേരാബേ സ്വദേശി സന്ദേശ ഭട്ട് (24) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചകെ എ 05 എച് എഫ് 4337 നമ്പർ  മോട്ടോർ സൈക്കിൾ കസ്റ്റഡിയിലെടുത്തു.
കാസറഗോഡ് ഡി.വൈ.എസ്. പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തി ലുള്ള സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.  സ്‌ക്വാഡിൽ  കുമ്പള എസ് ഐ അനീഷ് വി.കെ, എസ് ഐ നാരായണൻ നായർ, എ എസ് ഐ ലക്ഷ്മി നാരായണൻ,  സി പി ഒ മാരായ ഓസ്റ്റിൻ തമ്പി, ഗോകുല, നിതിൻ സാരങ്, സുഭാഷ്, രഞ്ജിഷ്, വിജയൻ എന്നിവർ  ഉണ്ടായിരുന്നു


No comments