JHL

JHL

എൻ ജി ഒ യൂണിയൻ ധർണ സമരം നടത്തി

മഞ്ചേശ്വരം(www.truenewsmalayalam.com) : കേന്ദ്ര സർക്കാരിന്റെ ജന  വിരുദ്ധ നയങ്ങൾക്കെതിരെയും സംസ്ഥാന  സർക്കാരിന്റെ ജന പക്ഷ  ബദൽ  നയങ്ങൾക്  കരുത്തു  പകരാനും,പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക,പങ്കാളിത്ത പെൻഷൻ പുന പരിശോധന  റിപ്പോർട്ടിൽ തുടർ നടപടികൾ സ്വീകരിക്കുക,ജനോൻ മുഖ സർവീസ്  യാഥാർഥ്യമാക്കുക ,സ്ത്രീ പക്ഷ നിലപാട് ഉയർത്തിപ്പിടിക്കുക  എന്നീ  ആവശ്യങ്ങൾ ഉന്നയിച്ച് മഞ്ചേശ്വരം  ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള താലൂക് ഓഫീസ്,മഞ്ചേശ്വരം ബ്ലോക്ക്‌ ഓഫീസ് എന്നിവിടങ്ങളിൽ ധർണ നടത്തി. മഞ്ചേശ്വരം താലൂക്  ഓഫീസിൽ  നടന്ന  ധർണ സംസ്ഥാന  കമ്മിറ്റി അംഗം  വി ശോഭ  ഉൽഘടനം  ചെയ്തു.      
സപ്ന കെ അധ്യക്ഷത വഹിച്ചു, ജോസ് എം എസ്, സുരേന്ദ്രൻ എം, പ്രദീപ് കുമാർ  ബി, സുഗുണൻ കെ,ഹകീം കമ്പാർ, പ്രമോദ് എന്നിവർ സംബന്ധിച്ചു

രാജു രാമൻ സ്വാഗതവും, കൃഷ്ണൻ  എം നന്ദിയും പറഞ്ഞു.


No comments