JHL

JHL

ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ കുമ്പള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

കുമ്പള(www.truenewsmalayalam.com) : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യം മുഴുവൻ നടത്തുന്ന കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന ഹർത്താലിന് പിൻതുണ പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കുമ്പള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ലക്ഷ്മണ പ്രഭുവിന്റെ  അദ്ധ്യക്ഷതയിൽ രഘുദേവൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. താജുദ്ദീൻ മൊഗ്രാൽ, പ്രിത്വിരാജ് ഷെട്ടി, പ്രസാദ് കുമാർ,, പ്രസാദ്, മുഹമ്മദ്‌ കുഞ്ഞി, രഘുറാം

അഡ്വ ഉദയകുമാർ എന്നിവർ സംസാരിച്ചു. അഹമദ് അലി സ്വാഗതവും സതീഷ് ഷെട്ടി ബമ്പ്രാണ നന്ദിയും പറഞ്ഞു.


No comments