JHL

JHL

ലോക ഹൃദയ ദിനത്തിൽ 'ഹൃദയ പൂർവ്വം എല്ലാവരേയും ഒന്നിക്കുക; കുമ്പള സി.എച്ച്.സി ബോധവൽക്കരണ ക്യാമ്പയ്ൻ ആരംഭിച്ചു.

കുമ്പള(www.truenewsmalayalam.com) : ലോക ഹൃദയ ദിനത്തിൽ കുമ്പള സി.എച്ച് സിയുടെ ആഭിമുഖ്യത്തിൽ ഹൃദയ പൂർവ്വം എല്ലാവരേയും ഒന്നിപ്പിക്കുക എന്ന ക്യാമ്പയ്ന് തുടക്കമായി.

മെഡിക്കൽ ഓഫീസർ ഡോ: കെ. ദിവാകര റൈ ഉദ്ഘാടനം ചെയ്തു.  ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്  അദ്ധ്യക്ഷം വഹിച്ചു.

പഞ്ചായത്തിലെ വാർഡുകളിൽ ഓരോ പരിപാടികൾ നടത്തും.

ജീവിതശൈലി രോഗ നിർണ്ണയം,കൂട്ട ഓട്ടം,പോഷകാഹാരത്തിന്റെ പ്രസക്തി,പുകവലി ,മദ്യപാനത്തിനെതിരെയുള്ള ബോധവത്ക്കരണം,ഉപ്പും പഞ്ചാരയുടേയും ഉപയോഗം നിയന്ത്രിക്കാൻ തയ്യാറാവൽ,പ്രമേഹം,രക്ത സമ്മർദ്ദം,കൊള്ട്രോൾ എന്നിവയെ അകറ്റൽ എന്നിവയിൽ യൂത്ത് ക്ലബ്ബുകളുടെ സഹകരണത്തോടെ ക്യാമ്പയിൻ നടത്തും.


ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണ ശീലവും പിന്തുടർന്നാൽ ഹൃദയ ആരോഗ്യം സംരക്ഷിക്കാനാവും.

ഹൃദയപൂർവ്വം ഏവരേയും ഒന്നിപ്പിക്കുക എന്നതാണ് ഈ വർഷത്തെ ഹൃദയ ദിന സന്ദേശം.ലോക ഹാർട്ട് ഫെഡറേഷനും, ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് ലോക ഹൃദയദിനം സെപ്തംബർ 29 ന് ആചരിക്കുന്നത്.

ലോകത്ത് ഏറ്റവും അധികം ആളുകൾ മരിക്കുന്നതിന് കാരണമാകുന്നത് ഹൃദ്രോഗവും,രക്ത ധമനി രോഗവും മാറി കഴിഞ്ഞു.

ഹൃദയധമനി രോഗങ്ങൾ മൂലം പ്രതിവർഷം ലോകത്ത് 18. 6 ഒരു ലക്ഷം പേരാണ് പ്രതിവർഷം മരണമടയുന്നത്.

പി.എച്ച്.എൻ സൂപ്പർവൈസർ എലിസബത്ത് ,ഹെൽത്ത് ഇൻസ്പെക്ടർ ഗന്നിമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.സി. ബാലചന്ദ്രൻ,അഖിൽ കാരായി,ആദർശ്കെ.കെ,ബി.വാസു,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരായ എസ്.ശാരദ, വി.ശബീന,സി.ആർ ശ്രീലത ,കെ.സുജാത,ടി.ശാലിനി,നൂർജഹാൻ,കെ.സ്വപ്ന,ക്ലാർക്കുമാരായ രവികുമാർ,ഇബ്രാഹിം കോട്ട എന്നിവർ പ്രസംഗിച്ചു. സി.എച്ച് സി ജീവനക്കാർ,ആശാ പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.


No comments