JHL

JHL

കാസറഗോഡ് ജില്ല ത്രോബോൾ ഇടം നേടി ലാസിമും, ബുർഹാന്നുദ്ദിനും.

കാസറഗോഡ്(www.truenewsmalayalam.com) : ഒക്ടോബർ 1,2,3 തീയതികളിൽ കൊല്ലത്ത് വെച്ച് നടക്കുന്ന ആറാമത്  സംസ്ഥാന ജൂനിയർ  ത്രോബോൾ    ചാമ്പ്യൻഷിപ്പിലേക്കുള്ള കാസറഗോഡ് ജില്ലാ ടീമിൽ ഇടം  നേടി  മുഹമ്മദ് ലാസിൻ എം.എലും, മുഹമ്മദ് ബുർഹാനുദ്ദീൻ ശരീഫും. ഇരുവരും കാസറഗോഡ് എം. പി ഇന്റർനാഷണൽ സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥികളാണ്.
  കാസറഗോഡ് ജില്ലാ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ  സ്കൂൾ ടീമിനെയും കായിക  അദ്ധ്യാപകനായ ജുബൈർ,അദ്ധ്യാപകരായ സഫ്‌വാൻ, അഷ്ഫാക് എന്നിവരെയും സ്കൂൾ  മാനേജ്‌മെന്റും പ്രിൻസിപ്പാളും അഭിനദിച്ചു.ബുർഹാനുദ്ദീൻ   മൊഗ്രാൽ പുത്തൂർ  കോട്ടക്കുന്നിലെ ശരീഫ് മുടൂർ  തയ്യിബ എന്നിവരുടെ മകനും, മൻഞ്ചത്തടുകയിലെ  അബ്ദുൽ ലത്തീഫ് കദീജത്ത് റുബീന എന്നിവരുടെ മകനാണ്  ലാസിൻ.

No comments