JHL

JHL

ഒന്നരവർഷത്തിന് ശേഷം ചവിട്ട് വലക്കാർ വലയെറിഞ്ഞു: പ്രതീക്ഷയോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.

കുമ്പള (www.truenewsmalayalam.com): കോവിഡ്  മഹാമാരിയിൽ തൊഴിലില്ലാതെ ദുരിതത്തിലായ ചവിട്ട് വല മത്സ്യത്തൊഴിലാളികൾ ഒന്നര വർഷത്തിന് ശേഷം വലയെറിഞ്ഞു. തുടക്കം തരക്കേടില്ലാത്ത മത്സ്യവും ലഭിച്ചത് തൊഴിലാളികൾ ക്ക് ആശ്വാസമായി.
കടലമ്മ കനിയുമെന്ന  പ്രതീക്ഷയിലാണ് ഇപ്പോൾ പെർവാഡ്, മൊഗ്രാൽ  പ്രദേശങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. തോണികളിൽ കടലിൽ പോയി വലയെറിഞ്ഞു കരയിൽനിന്ന് ഇരു ഭാഗങ്ങളിലായി വലിച്ചെടുക്കുന്നതാണ് ചവിട്ട് വല എന്ന പേരിൽ അറിയപ്പെടുന്നത്. ഈ മത്സ്യബന്ധനത്തിന് 75 വർഷത്തെ പഴക്കമുണ്ട്.
 പഴയകാലത്ത് ആയിരക്കണക്കിനാളുകൾ ഈ മേഖലയിൽ ജോലി ചെയ്തിരുന്നു. മത്സ്യ ലഭ്യത കുറഞ്ഞതോടെ തൊഴിലാളികൾ മറ്റു വഴികൾ തേടി പോവുകയായിരുന്നു. ഇപ്പോൾ നൂറോളം പേർ മാത്രമാണ് ചവിട്ട് വലയെ  ആശ്രയിച്ചു തൊഴിലെടുക്കുന്നത്.


No comments