JHL

JHL

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് വേൾഡ് എക്സ്‌പോയുടെ കൊടിയേറാൻ നിമിഷങ്ങൾ മാത്രം; ഇന്ത്യൻ സമയം 9 മണി മുതൽ ട്രൂ ന്യൂസിലൂടെ ലൈവ് ആയി കാണാം.



ദുബായ്(www.truenewsmalayalam.com) : മഹാമാരിക്ക് ശേഷം ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായ് വേൾഡ് എക്സ്‌പോ (2020) യുടെ കൊടിയേറാൻ നിമിഷങ്ങൾ മാത്രം. ഉദ്ഘാടനം  ഇന്ന് രാത്രി ഇന്ത്യൻ സമയം 9:00 മണിക്ക് (യു.എ.ഇ സമയം 7:30).

 ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്‌പോ 2020. 

 ലോകത്തെ വിസ്മയിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് ദുബായിലെ എക്സ്‌പോ നഗരിയിൽ നടക്കുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷേയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുൾപ്പെടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചടങ്ങിനെത്തും. കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളുമുണ്ടാകും.

ആയിരത്തോളം കലാകാരന്മാരെ അണിനിരത്തി അൽവാസൽ പ്ലാസയിലാണ് പരിപാടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടെലിവിഷൻ ചാനലുകളിലൂടെയും എക്സ്‌പോ ടി വിയിലൂടെയും ചടങ്ങ് വീക്ഷിക്കാം. ആറുമാസം നീണ്ടുനിൽക്കുന്ന മഹാമേളയിൽ രണ്ടരക്കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. കോവിഡ് പശ്ചാത്തലത്തിൽ 2020 ൽ നടക്കേണ്ടിയിരുന്ന എക്സ്‌പോയാണ് ഈ വർഷം നടക്കുന്നത്. വെള്ളിയാഴ്​ച മുതലാണ്​ വേദിയിലേക്ക്​ സന്ദർശകർക്ക്​ പ്രവേശനം അനുവദിക്കുക.

(യു.എ.ഇ സമയം) എട്ട്​ മണിയോടെ വിശിഷ്​ടാതിഥികൾ വേദിയിലെത്തും. രാത്രി പത്ത്​ മണിയോടെ ചടങ്ങുകൾ അവസാനിക്കും.

 നേരത്തെ ടിക്കറ്റെടുത്തവരിൽനിന്ന്​ തിരഞ്ഞെടുത്തവർക്കും പ​ങ്കെടുക്കാൻ അവസരമുണ്ടാകും.ലോകകപ്പ്​ പോലുള്ള മഹാമേളകളുടെ ഉദ്​ഘാടന ചടങ്ങുകൾക്ക്​ സമാനമായ ഒരുക്കമാണ്​ നടക്കുന്നത്​. അറബ്​ ലോകത്തിന്റെ സാംസ്​കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടി ലോകത്തി​ന്റെ കണ്ണ്​ മുഴുവൻ ദുബൈയിലേക്കെത്തിക്കുന്ന രീതിയിലാണ്​ ആ​സൂത്രണം ചെയ്യുന്നത്​. നർത്തകരും അഭിനേതാക്കളും സംഗീതജ്​ഞരും കാണികളിൽ ആവേശം വിതക്കും. അതിനൂതന സാ​ങ്കേതികവിദ്യകളാണ്​ ഇതിനുപയോഗിച്ചിരിക്കുന്നത്​. ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിലെ കലാകാരൻമാരാണ്​ അണിനിരക്കുന്നത്.

👇🏻👇🏻👇🏻live youtube link 👇🏻👇🏻👇🏻

https://youtu.be/Rb5m8nT7meo


No comments