JHL

JHL

കേരളത്തിലേക്ക് കർണ്ണാടക മദ്യം ഒഴുകുന്നു : മിയാപദവിൽ പോലീസ് പരിശോധനക്കിടെ ഉപേക്ഷിച്ചുപോയ ഓട്ടോറിക്ഷയിൽ നിന്ന് 22 പെട്ടി മദ്യം കണ്ടെടുത്തു

ഉപ്പള (www.truenewsmalayalam.com):മിയാപദവിൽ പോലീസ്  പരിശോധനക്കിടെ കര്‍ണ്ണാടകയില്‍ നിന്ന്‌ ഓട്ടോറിക്ഷയില്‍ കാസര്‍കോട്ടേക്കു കടത്തുകയായിരുന്ന 1056 പാക്കറ്റ്‌ ചാരായം പൊലീസ്‌ പിടിച്ചു.
ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മൂഡംബയലില്‍ വെച്ചാണ്‌ ചാരായം പിടിച്ചത്‌. 22 ബോക്‌സുകളിലാണ്‌ ചാരായം സൂക്ഷിച്ചിരുന്നത്‌. ഓരോ ബോക്‌സുകളിലും 48 പാക്കറ്റ്‌ വീതം ചാരായമാണുണ്ടായിരുന്നത്‌. മിയാപ്പദവില്‍ വാഹനപരിശോധനക്കിടെ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ അതിവേഗം ഓടിച്ചുപോയ ഓട്ടോയെ മഞ്ചേശ്വരം എസ്‌ ഐ ബാലചന്ദ്രനും സംഘവും പിന്തുടരുകയായിരുന്നു.
പൊലീസ്‌ പിന്തുടരുന്നത്‌ കണ്ട്‌ ഓട്ടോ മൂഡംബയലില്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.
പൊലീസ്‌ സംഘത്തില്‍ ഡ്രൈവര്‍ കൃഷ്‌ണന്‍കുട്ടി, അമുല്‍ പവിത്ര, നിഖില്‍ എന്നിവരും ഉണ്ടായിരുന്നു.

No comments