JHL

JHL

ആരിക്കാടി സൈനുദ്ദീൻ വധശ്രമം പ്രതികളെ പിടികൂടാൻ വൈകുന്നു പോലീസ് നിസ്സംഗത ഒഴിവാക്കണം; എസ്‌ഡിപിഐ

കുമ്പള (www.truenewsmalayalam.com) : എസ്‌ഡിപിഐ കുമ്പള ആരിക്കാടി കടവത്ത്  ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ദീനെ കഞ്ചാവ് ക്രിമിനൽ ഗുണ്ട സംഘം കൊലപ്പെടുത്താൻ ശ്രമം നടത്തിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാത്തത്  പോലീസ് നിസ്സംഗതയെന്ന് എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പത്ര സമ്മേളനത്തിൽ ആരോപിച്ചു. കുമ്പള കോയിപ്പാടി കടപ്പുറത്തെ പത്തൊൻപത് വയസ്സുകാരൻ ഷാക്കിറിനെ കുത്തി കൊന്നതടക്കം നിരവധി ക്രിമിനൽ കേസുകളുള്ള പ്രതികളുടെ നേതൃത്വത്തിൽ നടത്തിയ വധ ശ്രമം കുമ്പളയെ കലാപ ഭൂമിയാക്കാനുള്ള ഗൂഢാലോചനയാണെന്നും പ്രതികൾക്കു സംരക്ഷണം കൊടുക്കുന്നത് കുമ്പളയിലെ തന്നെ ഒരു പാർട്ടി നേതാവാണെന്നും എസ്‌ഡിപിഐ ആരോപിച്ചു. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാൻ തയ്യാറായില്ലെങ്കിൽ വിവിധ സമര പരിപാടികളുമായി മുൻപോട്ട് വരുമെന്നും നേതാക്കൾ അറിയിച്ചു. കുമ്പള പ്രസ് ഫോറത്തിൽ വിളിച്ച പത്ര സമ്മേളനത്തിൽ എസ്‌ഡിപിഐ നേതാക്കളായ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ബഡാജെ, ജില്ലാ സെക്രട്ടറി മുബാറക് കടമ്പാർ, മണ്ഡലം കമ്മിറ്റി അംഗം അലി ഷഹാമ,കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ നാസർ ബംബ്രാണ,സെക്രട്ടറി സലാം കുമ്പള എന്നിവർ പങ്കെടുത്തു


No comments