JHL

JHL

മോദിയുടെ ജന്മദിനം തൊഴിലില്ലായ്മാ ദിനമായി ആചരിച്ച് മംഗളൂറു യൂത്ത് കോൺഗ്രസ്

മംഗളുറു: (www.truenewsmalayalam.com) :പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ജില്ലയിൽ യൂത് കോൺഗ്രസ് ദേശീയ തൊഴിലില്ലായ്മാ  ദിനമായി ആചരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നഗരത്തിലെ ക്ലോക് ടവർ പരിസരത്ത് പ്രവർത്തകർ 'മോദി ടീ സ്റ്റാളും' 'അമിത് ഷാ പക്കോടയും ' ഉണ്ടാക്കി പ്രതിഷേധിച്ചു.

2013ൽ രണ്ടു കോടി തൊഴിൽ നൽകും എന്ന് പറഞ്ഞ മോദിയുടെ ഭരണത്തിൽ തൊഴിലില്ലായ്മ നിരക്ക് 10.3ശതമാനം കൂടുകയാണ് ചെയ്തതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത മുൻ എം എൽ സി ഐവൻ ഡിസൂസ പറഞ്ഞു.

മുൻമന്ത്രി ബി രമാനാഥ റൈ, യൂത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ലുഖ്മാൻ ബണ്ട്വാൾ, ശശിധര ഹെഗ്ഡെ എന്നിവർ പ്രസംഗിച്ചു.



No comments