JHL

JHL

പെർള പഞ്ചായത്തിലെ ബഡ്സ് സ്കൂളിന്റെ പണി അവസാന ഘട്ടത്തിൽ.

പെർള(www.truenewsmalayalam.com) : പഞ്ചായത്തിലെ ബഡ്സ് സ്കൂളിന്റെ പണി അവസാന ഘട്ടത്തിൽ. എൻമകജെയിൽ  കാനയിൽ  ബഡ്സ് സ്കൂൾ കെട്ടിടത്തിന്റെ  കോൺക്രീറ്റ് പണിയാണ് കഴിഞ്ഞത്..തേപ്പിന്റെ പണി  നടന്നു കൊണ്ടിരിക്കുന്നു. മധ്യത്തിൽ ഷീറ്റും മുറികളിൽ ടൈൽസും  പാകുന്നതോടെ പണി പൂർത്തിയാവും.കെട്ടിടത്തിനു മാത്രമായി 50 സെന്റ് സ്ഥലമാണ് ഉപയോഗിച്ചത്. 4ഏക്കർ സ്ഥലം ഇവിടെയുണ്ട്.

അഡ്മിനിസ്ട്രേറ്റീവ്, പ്രീപ്രൈമറി,കെയർഗ്രൂപ്പ്, പ്രീവൊക്കേഷനൽ,ഡേകെയർ, ഫിസിയോതെറപ്പി,ഡൈനിങ്,അടുക്കള,വർക്ക്ഏരിയ,ശുചിമുറി സൗകര്യമുള്ള കെട്ടിടമാണ് പണിയുന്നത്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 2 കോടി രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്.പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിട്ടാണ് സ്ഥലം നിരപ്പാക്കിയത്.2020 ജൂലൈ 4നാണ് തറക്കല്ലിട്ടത്. സംസ്ഥാനത്തെ ആദ്യത്തെ എൻഡോസൾഫാൻ ബാധിത പഞ്ചായത്താണ് എൻമകജെ.എൻഡോസഫാൻബാധ ആദ്യം റിപ്പോർട്ട് ചെയ്തത് ഇവിടെ നിന്നാണ്.കെട്ടിടത്തിനു സ്ഥല നിർണയം നടത്തുന്നത് വൈകിയതിനാൽ മറ്റുപഞ്ചായത്തുകളിൽ കെട്ടിടം തയാറായപ്പോൾ ഇവിടെ നിർമിക്കാൻ വൈകി.

2016ൽ എൻഡോസൾഫാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനു പദ്ധതി തയാറാക്കിയിരുന്നു. അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാൽ ഫണ്ട്  നഷ്ടമായിരുന്നു.ഇപ്പോൾ കന്നാട്ടിക്കാനത്തെ  പഴയ കൃഷി ഓഫിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.അസൗകര്യമുള്ള കെട്ടിടമായതിനാൽ കുട്ടികൾ ദുരിതത്തിലാണ്.സാധന സാമഗ്രികളും ഇവിടെ തന്നെയാണ് സൂക്ഷിക്കുന്നത്.കെട്ടിടം പീർത്തിയാവുന്നതോടെ കൂടുതൽ ശ്രദ്ധ വേണ്ട ഭിന്ന ശേഷിക്കാരായ വിദ്യാർഥികൾക്ക് സൗകര്യത്തോടെ പഠിക്കാനാവും.ജീവനക്കാരുടെ ദുരിതവും തീരും.


No comments