JHL

JHL

കുടലുമൊഗറിൽ ബിയറും കർണ്ണാടക മദ്യവും ഉപേക്ഷിച്ച് യുവാവ് ഓടിപ്പോയി ; കുമ്പള എക്സൈസ് കേസുടുത്തു

കുമ്പള (www.truenewsmalayalam.com): എക്സൈസ് പരിശോധനക്കിടെ വില്പനക്ക് കൊണ്ടുവന്ന ബിയറും കർണ്ണാടക മദ്യവും ഉപേക്ഷിച്ച് യുവാവ് ഓടിപ്പോയി. കൊടല മൊഗർ തമാർ ഹൈസ്സിലെ ഭരത്ത് രാജ് (32) നെതിരെ കുമ്പള എക്സൈസ് അബ്‌കാരി കേസ് ചെയ്തു. 180 മിലിയുടെ 19 പാക്ക് 9മില്ലിയുടെ 144  പാക്കറ്റ് കർണ്ണാടക മദ്യവും 650 മില്ലിയുടെ ൯ കുപ്പി ബിയറുമാണ് എക്സൈസ്  പിടികൂടിയത്. കുമ്പള റെയ്ഞ്ച് പി ഒ ഷെയ്ഖ് അബ്ദുൽ ബഷീറും പാർട്ടിയും ചേർന്നാണ് മദ്യ വേട്ട നടത്തിയത്. എക്സൈസ് സംഘ്യത്തിൽ സി ഇ ഓ മാരായ പി സുധീഷ്,  അഖിലേഷ്,സിബിത്ത് ലാൽ എന്നിവരും  ഉണ്ടായിരുന്നു.


No comments