JHL

JHL

എൻഡോസൾഫാൻ ഇരകളോട്‌ നീതി കാണിക്കണം; ദയാബായി.

കാസർഗോഡ്(www.truenewsmalayalam.com) : ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ എൻഡോസൾഫാൻ ദുരിത ബാധിതർക്കും ബാധകമാണെന്നും ജനാതിപത്യ സർക്കാറുകൾ അതേറ്റെടുത്ത് നടപ്പാക്കണമെന്നും പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി ആവശ്യപ്പെട്ടു.

 ആരോഗ്യത്തോടെ ജീവിക്കാനുള്ള മൗലികമായ അവകാശങ്ങൾ നിഷേധിക്കുന്നത് യാതൊരു കാരണത്താലും അംഗീകരിക്കാനാവില്ലയെന്നും അവർ കൂട്ടിച്ചേർത്തു.

എൻഡോ സൾഫാൻ പീഡിത ജനകീയ മുന്നണി കാസർഗോഡ് കളക്ടേറ്റിനു മുന്നിൽ സംഘടിപ്പിച്ച മനുഷ്യ മതിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദയാബായി. 2017-ലെ സുപ്രീം കോടതി വിധിയനുസരിച്ച് ലഭിക്കേണ്ട ആജീവനാന്ത ചികിത്സയുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നതെന്ന് അവർ പറഞ്ഞു.

 എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന റമ ഡിയേഷൻ സെൽ അടിയന്തിരമായി വിളിച്ചു കൂട്ടാനും ജില്ലാശുപത്രിയിലും കാസർഗോഡ് ജനറൽ ഹോസ്പിറ്റലിലും ഓരോ ന്യൂറോളജിസ്റ്റിനെ വീതം നിയമിക്കാനും ആവശ്യപ്പെട്ട കൊണ്ടായിരുന്നു പരിപാടി നടത്തിയത്.

 കൊറോണക്കാലമായിട്ടും നൂറു കണക്കിനു ദുരിതബാധിതരുടെ കുടുംബാംഗങ്ങൾ മനുഷ്യമതിലിൽ പങ്കെടുത്തു. മുനീസ അമ്പലത്തറ അദ്ധ്യക്ഷം വഹിച്ചു ജമീല അഹമ്മദ്, അബ്ദുൾ ഹമീദ്, മധുരാജ്, കെ.വി മുഹമ്മദ് കുഞ്ഞി, മൃഷാദ് റഹ്മാൻ, , കെ. കൊട്ടൻ, ഗോവിന്ദൻ കയ്യൂർ, കെ ചന്ദ്രാവതി, എം സുൽഫത്ത്, ഫറീന കോട്ടപ്പുറം, സുബൈർ പടുപ്പ്, താജുദ്ദീൻ പടിഞ്ഞാറ് ,നാസർ ചെർക്കളം, സിസ്റ്റർ ജയ, യുന്നൂസ് തളങ്കര, ഹമീദ് കക്കണ്ടം, എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും അബ്ദുൾ ഖാദർ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.





No comments