JHL

JHL

എൻമകജെയിൽ വിദ്യാർത്ഥിക്ക് നേരെ ആര്‍എസ്എസ് അക്രമം.

പെർള(www.truenewsmalayalam.com) : എൻമകജെയിൽ പള്ളിയിലേക്ക് പോവുകയായിരുന്ന കുട്ടിക്കുനേരെ ആര്‍എസ്എസ് ഗുണ്ടകൾ അക്രമം അഴിച്ചു വിട്ടതായി പരാതി.

എന്‍മകജെ പഞ്ചായത്തിലെ ചവര്‍ക്കാട് സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ മുസ്തഫ (14) യെയാണ്  വടിവാൾ കൊണ്ട്  വെട്ടി പരിക്കേൽപ്പിച്ചത്.

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പള്ളിയിലേക്ക് പോവുകയായിരുന്ന മുസ്തഫയെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു, പേടിച്ചോടിയ കുട്ടിക്ക് പിന്നാലെ   സംഘം പിന്തുടര്‍ന്നെത്തുകയും വീട്ടില്‍ അതിക്രമിച്ച് അക്രമം തുടരുകയും ചെയ്യുകയായിരുന്നു.

തടുക്കാന്‍ ശ്രമിച്ച മാതാവിനെയും വീട്ടിലുള്ളവര്‍ക്കെതിരെയും അക്രമം കാട്ടുകയും ചെയ്തു.

 ബഹളം വെച്ചതോടെ സംഘം സ്ഥലംവിട്ടു. അക്രമത്തില്‍ പരിക്കേറ്റ മുസ്തഫയെ ചെങ്കളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന മുസ്തഫയെ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂരിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.





No comments