JHL

JHL

മന്ദഗതിയിൽ നീങ്ങുന്ന കൊടിയമ്മ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ജോലി ഉടൻ പൂർത്തീകരിക്കണം; എസ്‌ഡിപിഐ

കുമ്പള(www.truenewsmalayalam.com) : കാലങ്ങളായുള്ള നാട്ടുകാരുടെ മുറവിളിക്ക് പരിഹാരം കാണണമെന്നുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്‌ഡിപിഐ നടത്തിയ ഇടപെടലുകൾ പാലത്തിന്റെ ജോലികൾ വേഗത്തിലാക്കിയിരുന്നെങ്കിലും വീണ്ടും പാലത്തിന്റെയും  അപ്രോച്ച് റോഡിന്റെയും ജോലികൾ മന്ദഗതിയിൽ ആയി പോകുന്നത് പ്രതിഷേധാർഹമാണ് എന്ന് എസ്‌ഡിപിഐ കൊടിയമ്മ ബ്രാഞ്ച് കമ്മിറ്റി.പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണ ജോലികൾ ഉടൻ പൂർത്തീകരിച്ചു നാട്ടുകാർക് തുറന്ന് കൊടുക്കണമെന്നും എസ്‌ഡിപിഐ  ആവശ്യപ്പെട്ടു.യോഗത്തിൽ കൊടിയമ്മ ബ്രാഞ്ച് പ്രസിഡന്റ് കാസിം സെക്രട്ടറി ഷമീർ , മുബാറക് , കബീർ , മൊയ്‌ദു എന്നിവർ പങ്കെടുത്തു.

No comments