JHL

JHL

വിനാശകരമായ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുക' വെൽഫെയർ പാർട്ടി സമര പ്രഖ്യാപനം നടത്തി.

കാസറഗോഡ്(www.truenewsmalayalam.com) : നിരവധി കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കാസറകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസറഗോഡ് ടൗണിൽ സമര പ്രഖ്യാപനം നടത്തി. 

 വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി   മീർസാദ് റഹ്മാൻ സമര പ്രഖ്യാപനം നടത്തി. 

ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. കെ റെയിൽ വിരുദ്ധ സമിതി ചെയർമാൻ എൻ എം സുബൈർ, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് മുത്തലിബ്, ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ,  അമ്പുഞ്ഞി തലക്ലായി, ഹമീദ് കക്കണ്ടം, സാഹിദ ഇല്യാസ്,   അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, ഫ്രറ്റർനിറ്റി ജില്ലാ സെക്രട്ടറി റാഷിദ് മുഹ്‌യുദ്ധീൻ , അബ്ദുല്ലത്തീഫ് കുമ്പള, ഹമീദ് അമ്പാർ, കെ രാമകൃഷ്ണൻ , മഹേഷ്, ഫൗസിയ സിദ്ദീഖ്,  റിയാസ് , താജുദ്ദീൻ പടിഞ്ഞാർ തുടങ്ങിയവർ സംസാരിച്ചു. സി. എച്ച് ബാലകൃഷണൻ സ്വാഗതവും മജീദ് നരിക്കോടൻ നന്ദിയും പറഞ്ഞു.





No comments