JHL

JHL

പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ അൽഐൻ പി സി.എഫ് അനുശോചിച്ചു

 

അൽ ൻ : വൈസ് ചെയർമാൻ പൂന്തുറ സിറാജിന്റെ    നിര്യാണത്തിൽ അൽഐൻ പി സി.എഫ് കമ്മിറ്റി  അനുശോചിച്ചു.

പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ അൽഐൻ പി സി.എഫ് അഗാധമായ ദുഃഖം രേഖപ്പെടുത്തി

പിഡിപിക്കും ന്യൂനപക്ഷ മർദ്ദിത പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ് അദ്ദേഹത്തിൻറെ മരണത്തിലൂടെ സംഭവിച്ചിട്ടുള്ളത്

അബ്ദുൾ നാസർ മഅദനിയെ കള്ള കേസിലൂടെ നിരന്തരം ഭരണകൂടങ്ങൾ വേട്ടയാടപ്പെട്ടപ്പോൾ അദ്ദേഹത്തിൻറെ പിന്നിൽ ഉറച്ചുനിന്ന നേതാവായിരുന്നു അദ്ദേഹം

മഅദനിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ മുന്നിൽ നിൽക്കുകയും മഅദനിക്ക് നേരെ നടക്കുന്ന ഭരണകൂട ഭീകരതയെ പൊതു ജനസമൂഹമധ്യത്തിൽ തുറന്ന് കാണിക്കുന്നതിൽ മുഖ്യമായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്

ന്യൂനപക്ഷ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണ് അദ്ദേഹത്തിൻ്റെ മരണത്തിലൂടെ സംഭവിച്ചിട്ടുള്ളത് . ന്യൂനപക്ഷ ദലിത് വിഷയങ്ങൾ അധികാരികളുടെ മുന്നിൽ എത്തിക്കുന്നതിൽ ശ്രദ്ധേയമായ ഇടപെടൽ നടത്താൻ കഴിഞ്ഞ നേതാവായി ന്നു പൂന്തുറ സിറാജ്

എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അനുശോചന കുറിപ്പിലൂടെ AL AIN പി.സി.എഫ്  കമ്മിറ്റി അഭ്യർത്ഥിച്ചു


No comments