JHL

JHL

പ്ലസ് ടു തുല്യതാ പരീക്ഷ: കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം സബൂറയ്ക്ക് ഉന്നത വിജയം.

കുമ്പള(www.truenewsmalayalam.com) : പ്ലസ് ടു തുല്യതാ പരീക്ഷയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം സബൂറയ്ക്ക് ഉന്നത  വിജയം.

 മികച്ച വിജയം കൈവരിച്ച പഞ്ചായത്ത് അംഗത്തെ മെമ്പർമാർ ചേർന്ന്  അനുമോദിക്കുകയും, ആദരിക്കുകയും ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രേമലത, പ്രേമവതി എന്നിവർ ചേർന്ന് സബൂറയെ ഷാൾ അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോഗ്ഗു, പഞ്ചായത്ത് അംഗം കൗലത്ത് ബീവി, സാക്ഷരതാ  പ്രേരക് വിലാസിനി ടീച്ചർ, പഞ്ചായത്ത് സിഡിഎസ് വൈസ് ചെയർപേഴ്സൺ വീണ ജനാർദ്ദനൻ, സിഡി എസ് മെമ്പർ കദീജ എന്നിവർ സംബന്ധിച്ചു.


No comments