JHL

JHL

കുക്കാർ വളവിൽ തള്ളിയ മാലിന്യത്തിൽ കയറി പൊലീസ് ജീപ്പ് തെന്നിമറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്.

ഉപ്പള(www.truenewsmalayalam.com) : ദേശീയപാതയോരം കുക്കാർ വളവിൽ തള്ളിയ മാലിന്യത്തിൽ കയറി പൊലീസ് ജീപ്പ് തെന്നിമറിഞ്ഞു, രണ്ടു പേർക്കു പരുക്കേറ്റു.

 കുക്കാർ പാലത്തിനടുത്ത് ഇന്നലെ മൂന്നോടെയാണു അപകടമുണ്ടായത്. മഞ്ചേശ്വരം സ്റ്റേഷനിലെത്തി തിരിച്ചു പോയ കാസർകോട് എആർ ക്യാംപിലെ വാഹനമാണു അപകടത്തിൽപ്പെട്ടത്.

സിവിൽ പൊലീസ് ഓഫിസർമാരായ സാഗർ വേണുഗോപാലൻ, രഞ്ജിത്ത് എന്നിവർക്കാണു പരുക്കേറ്റത്. കുഴിയിലേക്കാണു ജീപ്പ് മറിഞ്ഞത്. നാട്ടുകാരാണു ഇവരെ ആശുപത്രിയിലെത്തിച്ചത്.

 ഉപ്പള പാലം മുതൽ ബന്തിയോട് വരെ മാലിന്യം തള്ളുന്നത് പതിവായത് ജനങ്ങൾക്കു ദുരിതമായിട്ടുണ്ട്.





No comments