JHL

JHL

പൊലീസ്‌ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

മഞ്ചേശ്വരം(www.truenewsmalayalam.com) : പൊലീസ്‌ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

 വാഹനപരിശോധനക്കിടെയാണ്‌ ഉപ്പള ഭാഗത്ത്‌ നിന്ന്‌ കൈക്കമ്പയിലേക്ക്‌ വരികയായിരുന്ന കാറിന്‌ എസ്‌ ഐ രാഘവനും സംഘവും കൈകാണിച്ചത്‌.

നിര്‍ത്താതെ ഓടിച്ച്‌ പോയ കാറിനെ പിന്തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ ഉപ്പളയ്‌ക്ക്‌ സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

 പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായ വസ്‌തുക്കളൊന്നും കാറില്‍ നിന്ന്‌ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന്‌ കേസെടുക്കുകയായിരുന്നു.


No comments