JHL

JHL

പഴയകാല വ്യാപാരി മൊഗ്രാൽ വളച്ചാൽ എ എം ഹൗസിൽ എ എം മുഹമ്മദ് ഹാജി നിര്യാതനായി

മൊഗ്രാൽ:പഴയകാല വ്യാപാരി മൊഗ്രാൽ വളച്ചാൽ എ എം ഹൗസിൽ എ എം മുഹമ്മദ് ഹാജി നിര്യാതനായി കർണാടക സുള്ള്യയിൽ 30വർഷത്തോളം വ്യാപാരി യായിരുന്നു. ജനതാദൾ സുള്ള്യ താലൂക്ക് മുൻ വൈസ് പ്രസിഡണ്ടും, കളഞ്ച ജൂമാമസ്ജിദ് വൈസ്  പ്രസിഡണ്ടുമായി സേവനമനുഷ്ഠിച്ചിരുന്നു.കുറച്ച് കാലം മൊഗ്രാൽ വലിയ ജുമാമസ്ജിദിന് സമീപം വ്യാപാരം നടത്തിയിരുന്നു. പിന്നീട് വാർദ്ധക്യസഹജമായ അസുഖം മൂലം വീട്ടിൽ വിശ്രമിക്കുന്നതിനിടെ  ഇന്ന് രാവിലെയോടെ യായിരുന്നു അന്ത്യം.മൊഗ്രാലിലെ ചരിത്ര സൂക്ഷിപ്പുകാരനായിട്ടാണ് അറിയപ്പെട്ടിരുന്നത്.മണ്മറഞ്ഞു പോയ  മൊഗ്രാൽ കവികളുടെ പാട്ടുകൾ നന്നായി പാടുമായിരുന്ന എ എം മുഹമ്മദ് ഹാജി "ഇശൽ ഗ്രാമം വിളിക്കുന്നു'' എന്ന ഡോക്യുമെൻററി യിൽ വ്യാപാരിയായി  വേഷമിട്ടിരുന്നു.


നഫീസയാണ് ഭാര്യ.മക്കൾ :എ എം അബ്ദുല്ലകുഞ്ഞി (ദുബായ്)എ എം സിദ്ദീഖ് റഹ്മാൻ (മുൻ ദേശീയവേദി പ്രസിഡണ്ട്‌ )ഖദീജ. മരുമക്കൾ :ടി എ നസീമ, സഹദിയ, ഇബ്രാഹിം കൊപ്പളം (വൈസ് പ്രസിഡണ്ട്‌, മൊഗ്രാൽ വലിയ ജുമാ മസ്ജിദ് )

സഹോദരൻ:ബീഫാത്തിമ്മ റഹ്മത്ത് നഗർ, പരേതരായ മൊയ്‌ദീൻ, സൈനബി.


മയ്യിത്ത് വൈകുന്നേരത്തോടെ മൊഗ്രാൽ വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു. 


ഫോട്ടോ :എ എം മുഹമ്മദ് ഹാജി മൊഗ്രാൽ.

No comments