JHL

JHL

ജനറലാശുപത്രിയില്‍ മലിനജല സംസ്‌ക്കരണ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കാസര്‍കോട്‌(www.truenewsmalayalam.com) : കാസര്‍കോട്‌ വികസനപാക്കേജ്‌ ഫണ്ടുപയോഗിച്ച്‌ ജനറലാശുപത്രിയില്‍ നിര്‍മ്മിക്കുന്ന മലിനജല സംസ്‌ക്കരണ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ ചെയര്‍മാന്‍ വി എം മുനീര്‍, കെ ഡി പി സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, തദ്ദേശ ഭരണ വകുപ്പ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ പി പി രമേശന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ എഞ്ചിനീയര്‍ ജോമോന്‍, ഡോ. കെ കെ രാജാറാം, ഡോ. ഗീത ഗുരുദാസ്‌, ജോബി ജോസഫ്‌ സംസാരിച്ചു.
1.06 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പ്ലാന്റിന്‌ ദിവസത്തില്‍ ആറ്‌ ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുണ്ടാകും.






No comments