JHL

JHL

മംഗളൂരു വിമാനത്താവളത്തിൽ ലക്ഷങ്ങൾ വില വരുന്ന സ്വർണ്ണവുമായി രണ്ട് കാസർഗോഡ് സ്വദേശികളടക്കം മൂന്നുപേർ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു വിമാനത്താവളത്തിൽ ലക്ഷങ്ങൾ വില വരുന്ന സ്വർണ്ണവുമായി രണ്ട് കാസർഗോഡ് സ്വദേശികളടക്കം മൂന്നുപേർ പിടിയിൽ.

കാസർഗോഡ് സ്വദേശികളായ മുഹമ്മദ് റൗഫ് അബ്ദുല്ല കളനാട്(38), മുഹമ്മദ് അജ്മൽ മുന്നിയൂർ, മംഗളൂരു ബണ്ട്വാൾ സ്വദേശി ഉമർ ഫാറൂഖ് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.

മുഹമ്മദ് റൗഫിൽ നിന്നും 14 ലക്ഷം രൂപയുടെ 294 ഗ്രാം സ്വര്‍ണം പൊടിയാക്കി പായ്ക്ക് ചെയ്ത് രണ്ട്ബ്ലാങ്കറ്റുകള്‍ തുന്നിച്ചേര്‍ത്ത് അതിനിടയില്‍ ഒളിപ്പിച്ച നിലയിലും, മുഹമ്മദ്അജ്മലില്‍ നിന്ന് 19,89,680 രൂപ വിലമതിക്കുന്ന 418 ഗ്രാം സ്വര്‍ണ്ണം പശ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിലും, ഉമർ ഫാറുഖിൽ നിന്നും 8,44,100 രൂപ വിലമതിക്കുന്ന 235 ഗ്രാം സ്വര്‍ണാഭരണങ്ങൾ 24 ബോഡിലോഷന്‍ പായ്ക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്.


No comments