JHL

JHL

കെ എസ് ഇ ബി ലൈൻ മാൻ രതീഷിനെ മരണം തട്ടിയെടുത്തത് മൊഗ്രാലിലെ വൈദ്യുത തടസ്സം നീക്കാനുള്ള യാത്രക്കിടയിൽ

കുമ്പള (www.truenewsmalayalam.com): ചെറുവത്തൂർ  സ്വദേശിയും ഇപ്പോൾ നീലേശ്വരം ബങ്കളത്ത് താമസക്കാരനുമായ രതീഷ് (42) നെ  മരണം തട്ടിയെടുത്തത് മൊഗ്രാലിലെ  വൈദ്യുത തടസ്സം നീക്കാനുള്ള യാത്രക്കിടയിൽ. കുമ്പള കെ എസ് ഇ ബി സെക്ഷനിലെ ലൈൻമാനാണ് രതീഷ്.
രാവിലെ മൊഗ്രാൽ ഭാഗത്ത് വൈദ്യുത തടസ്സം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അത് പരിഹരിക്കാനുള്ള ശ്രമത്തിനായി സഹപ്രവർത്തകനോടൊപ്പം ബൈക്കിൽ  യാത്ര ചെയ്യവെ വെള്ളിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.എതിരെ വന്ന വേറൊരു ബൈക്ക് ഇടിച്ചതാണ് അപകടത്തിന് കാരണം.  കൂടെയുണ്ടായിരുന്ന കെ എസ് ഇ ബി തൊഴിലാളി  രാഘവനെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

മൊഗ്രാൽ കൊപ്ര ബസാറിൽ സൺ  ഫ്ലവർ ഹൈപ്പർമാർക്കറ്റിന് മുൻ വശം ദേശിയ പാതയിലാണ്   അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


No comments