JHL

JHL

കൊടിയമ്മ പാലത്തിന് അനുബന്ധമായി നിർമ്മിച്ച അപ്രോച്ച് റോഡ് കോൺഗ്രീറ്റ് ചെയ്യണം; മുസ് ലിം ലീഗ് എം.എൽ.എക്ക് നിവേദനം നൽകി.

കുമ്പള(www.truenewsmalayalam.com) : കൊടിയമ്മ ജുമാ മസ്ജിദിന് സമീപത്തെ പാലം തകർന്നതിനെ തുടർന്ന് ഹാർബർ എൻജിനിയറിംങ് വിഭാഗം  നിർമ്മിച്ച പുതിയ പാലത്തിൻ്റെ അനുബന്ധമായുള്ള അപ്രോച്ച് റോഡ് ഉടൻ കോൺഗ്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന്  മുസ് ലിം ലീഗ് ആവശ്യപ്പെട്ടു. പാലം പണി പൂർത്തിയായിട്ടും അപ്രോച്ച് നന്നാക്കാത്തത്  വലിയ യാത്രാദുരിതത്തിന് കാരണമാകുന്നു. ചെറിയൊരു മഴ പെയ്താൽ തന്നെ വെള്ളം കെട്ടി നിന്ന് പാലത്തിന് മുകൾ ഭാഗം കുളമാകുന്ന അവസ്ഥയാണ്.  അതിനാൽ 150 മീറ്റർ ഭാഗം കോൺഗ്രീറ്റ്  ചെയ്ത് പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് മുസ് ലിം ലീഗ് കൊടിയമ്മ9-ാം വാർഡ് കമ്മിറ്റി എ.കെ.എം അഷ്റഫ് എം.എൽ.എക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.വാർഡ് പ്രസിഡൻ്റ് ഐ.കെ. അബ്ദുല്ലക്കുഞ്ഞി, ജന: സെക്രട്ടറി അബ്ബാസ് കൊടിയമ്മ, അബ്ബാസ് അലി കെ, അബ്ദുൽ കാദർ പൂണ്ടിക്കട്ട തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.




No comments