JHL

JHL

ബദിയടുക്കയിൽ ഫർണിച്ചർ നിർമാണശാലയിൽ വൻ തീപിടിത്തം

 

ബദിയടുക്ക (www.truenewsmalayalam.com): തടിമില്ലിലെ ഫർണിച്ചർ നിർമാണശാലയിൽ വൻ തീപിടിത്തം. ബദിയടുക്കയിലെ ഷെറീഫിന്റെ ഈർച്ചമില്ലിലാണ് തീപിടിത്തമുണ്ടായത്. ഫർണിച്ചർ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലും നിർമാണ സ്ഥലത്തുമാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ തീപിടിത്തമുണ്ടായത്. നിർമാണശാലയിൽ സൂക്ഷിച്ചിരുന്ന മരത്തടികളും ഫർണിച്ചറും കത്തി നശിച്ചു.

ഷീറ്റുകൾ പൊട്ടിത്തെറിക്കുകയും യന്ത്രങ്ങൾക്കു തീപിടിക്കുകയും ചെയ്തു. 5 ലക്ഷം രൂപയുടെ ഫർണിച്ചറാണു കത്തിനശിച്ചത്. നാട്ടുകാരും പോലീസും തീവ്രശ്രമം നടത്തിയിട്ടും തീയണയ്ക്കാനായില്ല. മണിക്കൂറോളം കത്തിപ്പടർന്ന തീ തടിമില്ലിലേക്കും പടരുന്ന സ്ഥിതിയായിരുന്നു. കാസർകോട് നിന്ന് അഗ്നിരക്ഷാ സേന എത്തിയതോടെയാണ് തീ അണയ്ക്കാനായത്.


No comments