JHL

JHL

വേണം എയിംസ്‌ കാസര്‍കോടിന്‌; എയിംസ്‌ കൂട്ടായ്‌മ കലക്‌ട്രേറ്റിനു മുന്നില്‍ ഉപവാസം നടത്തി.

കാസര്‍കോട്‌(www.truenewsmalayalam.com) : വേണം എയിംസ്‌ കാസര്‍കോടിന്‌ എന്ന ആവശ്യം ഉന്നയിച്ച്‌ എയിംസ്‌ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിനു മുന്നില്‍ ഉപവാസം നടത്തി.

 എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എടനീര്‍ മഠാധിപതി സച്ചിതാനന്ദ ഭാരതി, എസ്‌ കെ എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ സുഹൈര്‍ അസ്‌ഹരി പള്ളങ്കോട്‌, ചിന്മയമിഷന്‍ കേരള റീജ്യണല്‍ മേധാവി വിവിക്താനന്ദ സരസ്വതി, ഫാ. തോംസണ്‍ കൊറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ കെ അഹമ്മദ്‌ ഷെരീഫ്‌, ഫാ.മാത്യു കുഴിമലയില്‍, മാധവന്‍ കെ എം, ആര്‍ ഗംഗാധരന്‍, ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസല്‍, ഫാ. ജോര്‍ജ്ജ്‌ പള്ളിമല, ഗണേശന്‍ അരമങ്ങാനം, ബ്ലോക്ക്‌ പഞ്ചായത്തംഗം ജമീല അഹമ്മദ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഉപവാസം ഉദ്‌ഘാടനം ചെയ്‌തു.

കെ ജി സജി ആധ്യക്ഷം വഹിച്ചു.

സി എച്ച്‌ ബാലകൃഷ്‌ണന്‍, സുബൈര്‍ പടുപ്പ്‌, അബ്‌ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സരിജ ബാബു, ഫാറൂഖ്‌ ഖാസ്‌മി, വേണു ഗോപാല്‍, യു എം അബ്‌ദുല്‍ റഹീം മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.





No comments