JHL

JHL

ഐഡിയൽ റിലീഫ് വിംഗ് സൂരമ്പയൽ സ്കൂൾ ശുചീകരിച്ചു

കാസർകോട്: ഐ. ആർ. ഡബ്ലൂ വിന്റെ നേതൃത്വത്തിൽ ഗവ. ഹൈസ്കൂൾ സൂരംബയൽ സ്കൂൾ പരിസരത്തുണ്ടായ കാടുകൾ വെട്ടിമാറ്റി പരിസരം വൃത്തിയാക്കുകയും ക്ലാസ് റൂമുകൾ അണുനശീകരണം നടത്തുകയും ചെയ്തു. ഗവ. ഹൈസ്കൂൾ  സൂരം ബയൽ സ്കൂളിലെ  ഹെഡ് മിസ്ട്രസ് ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഐ. ആർ.ഡബ്ലു ജില്ലാ ലീഡർ അബ്ദുൽ ലത്തീഫ് കെ ഐ നേതൃത്വം നൽകി.ഐ. ആർ. ഡ ബ്ലു വളണ്ടിയർമാരായ ഇസ്മായിൽ കെ.കെ, നൗഷാദ് പി എം കെ, ഖലീലുറഹ് മാൻ, ഫൗസിയ സിദ്ധിഖ്, സാഹിദ ഇല്ല്യാസ്, സൈനബമോൾ, മുഹമ്മദ് സബാഹ്  ചെമ്മനാട്, ഇല്യാസ് ഉപ്പള,  നഹാറുദ്ദീൻ മൊഗ്രാൽ പുത്തൂർ, താജുദ്ദീൻ മൊഗ്രാൽ പുത്തൂർ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി പി ടി എ പ്രസിഡണ്ട് ശിവരാമഭട്ട്, എം.പി ടി എ പ്രസിഡണ്ട് സുജാത പെർണെ, എന്നിവർ പങ്കെടുത്ത പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി കിരൺ കെ നന്ദി പറഞ്ഞു.

No comments