JHL

JHL

മോട്ടോർവാഹനവകുപ്പിന്റെ ഓപ്പറേഷൻ റാഷിന് തുടക്കമായി.

കാസർകോട്(www.truenewsmalayalam.com) : മോട്ടോർവാഹനവകുപ്പിന്റെ ഓപ്പറേഷൻ റാഷ് തുടങ്ങി. ജില്ലയിൽ ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞുള്ള പരിശോധനയിൽ ഇരുപതോളം കേസുകൾ രജിസ്റ്റർ ചെയ്തു.

 ചെറുവത്തൂരിൽ വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ച സഞ്ചരിച്ച ബൈക്ക് പിടികൂടി. പരിശോധന കണ്ട് ഡ്രൈവർ വാഹനം ചെറുവത്തൂർ റെയിൽവേ ഓവർബ്രിഡ്ജിന് താഴെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

 വാഹന ഉടമയ്ക്കെതിരേ കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുത്തു. അനധികൃതമായി മോട്ടോർവാഹനത്തിൽ രൂപമാറ്റം വരുത്തൽ, ലൈസൻസില്ലാതെ വാഹനം ഓടിക്കുക, ട്രാഫിക് ലെയിൻ തെറ്റിക്കുക, റെഡ് ലൈറ്റ് ജമ്പിങ്, മൊബൈൽഫോൺ ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഓപ്പറേഷൻ റാഷിൽ പിടികൂടുന്നത്.

 കാസർകോട് ആർ.ടി.ഒ. എം.ടി. ഡേവിസിന്റെ നിർദേശാനുസരണം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. ചന്ദ്രകുമാർ, എ.എം.വി.ഐ.മാരായ ജിജോ വിജയ്, പ്രവീണ് കുമാർ, വിജേഷ് എന്നിവർ ചേർന്നാണ് വാഹനപരിശോധന നടത്തിയത്.





No comments