JHL

JHL

അസം: വംശീയ ഉന്മൂലന അജണ്ട തിരിച്ചറിയണം - ടി മുഹമ്മദ് വേളം

കാസർകോട്(www.truenewsmalayalam.com) : സംഘപരിവാർ ഇന്ത്യയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മുസ്ലിം വംശീയ ഉന്മൂലന അജണ്ടയുടെ ഭാഗമാണ് അസമിലെ പോലീസ് വേട്ടയെന്ന് ജമാഅത്തെ ഇസ്‌ ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ് ലാമി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലും മുസഫർ നഗറിലും നടത്തിയ നീചനീക്കങ്ങളുടെ തുടർചയാണിത്. ഇതിനെതിരെ ജാതിമതഭേദമന്യേ എല്ലാ ജനാധിപത്യവാദികളും രംഗത്തു വരണം. മതേതര രാഷ്ട്രീയ പാർട്ടികളും പ്രതികരിക്കാൻ സന്നദ്ധമാവണമെന്നും ടി മുഹമ്മദ് ആവശ്യപ്പെട്ടു. 

ജില്ലാ പ്രസിഡൻ്റ് വി എൻ ഹാരിസ് അധ്യക്ഷത വഹിച്ചു. 

മേഖല നാസിം വി.പി ബശീർ മാസ്റ്റർ, ജില്ലാ സെക്രട്ടറി ബശീർ ശിവപുരം, അബ്ദുൽ റൗഫ് മുക്കം, റാഷിദ് മുഹിയുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. 

ജില്ലാ വൈസ് പ്രസിഡന്റ് കെ.ഐ.അബ്ദുല്ലത്തീഫ്  സ്വാഗതവും അസി.സെക്രട്ടറി ബി.കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.





No comments