JHL

JHL

ചെർക്കളയിൽ പനിബാധിച്ച് അഞ്ചു വയസ്സുകാരി മരിച്ച സംഭവം; പ്രാഥമിക നിപ പരിശോധനയിൽ ഫലം നെഗറ്റീവ്.


ചെർക്കള(www.truenewsmalayalam.com) : പനി ബാധിച്ച് ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു. ചെങ്കള പിലാങ്കട്ട എടപ്പാറയിലെ മുഹമ്മദ് കുഞ്ഞിയുടെയും മറിയുമ്മയുടെയും മകൾ ഫാത്തിമത്ത് നജയാണു മരിച്ചത്.

 പനിയും ഛർദിയും ബാധിച്ചു ബുധനാഴ്ച ഉച്ചയോടെയാണു കുട്ടിയെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് 7നു മരിച്ചു. നിപ്പ ബാധയാണോയെന്ന സംശയത്തെ തുടർന്നു സ്രവ സാംപിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പരിശോധനയ്ക്കയച്ചു.

 ഫലം ഇന്നു ലഭിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഫലം നെഗറ്റീവാണ്. എങ്കിലും പുണെയിലെ ഫലം കൂടി കാത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

കുട്ടിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. കഴിഞ്ഞ 13നാണു കുട്ടിക്കു പനി അനുഭവപ്പെട്ടത്. അന്നു തന്നെ ബദിയടുക്കയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. എന്നാൽ അസുഖം കൂടിയതിനാൽ ബുധനാഴ്ച ചെങ്കള സഹകരണ ആശുപത്രിയിലും വിദ്യാനഗറിലെ സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തിയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ കണ്ണൂർ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപ്രതീക്ഷിതമായി ഫാത്തിമത്ത് നജയുടെ വേർപാട്  നാടിനെയും വീടിനെയും കണ്ണീരിലാഴ്ത്തി. സഹോദരങ്ങൾ.മുഫീദ്, മുബഷിർ.


No comments