JHL

JHL

ഭാരത ബന്ദ്; എഫ് ഐ ടി യു വിളംബര ജാഥ നടത്തി

കാസറഗോഡ്(www.truenewsmalayalam.com) : കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊഴിലാളി യൂണിയനുകൾ, തിങ്കളാഴ്ച നടത്തുന്ന ഭാരത ബന്തിന്  പിന്തുണയുമായിഎഫ് ഐ ടി യൂ  ജില്ലാ കമ്മിറ്റി വിളംബര ജാഥ നടത്തി.
ജില്ലാ പ്രസിഡൻ്റ് ഹമീദ് കക്കണ്ടം ഉദ്ഘാടനം ചെയ്തു. നൗഷാദ് പി എം കെ അദ്ധ്യക്ഷത വഹിച്ചു.

രാമകൃഷ്ണൻ കുമ്പള, അബ്ദുൽ ഖാദർ ചട്ടംചാൽ എൻ എം റിയാസ്, ടി.എം ,അബ്ദുൽ റഹിമാൻ ,ഇസ്മായിൽ മൂസ, അബ്ദുല്ലത്വീഫ് കുമ്പള , ശരീഫ് നായന്മാർമൂല ,അബ്ദുൽ റഹിമാൻ ചെമ്പിരിക്ക, ശരീഫ് കുമ്പള തുടങ്ങിയവർ സംസാരിച്ചു. വിളംബര ജാഥക്ക് പി.കെ.അബ്ദുല്ല, സലാം എരുതുംകടവ് എന്നിവർ നേതൃത്വം നൽകി.





No comments