JHL

JHL

ഔഷധസസ്യ ഉദ്യാന ഉദ്ഘാടന ചടങ്ങ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മൊഗ്രാൽ(www.truenewsmalayalam.com) : ഹരിത കേരളം മിഷന്റയും ആയുഷ് മിഷന്റയും സംയുക്താഭിമുഖ്യത്തിൽ മൊഗ്രാൽ ഗവ:യുനാനി ഡിസ്പെൻസറിയിൽ നടന്ന ഔഷധസസ്യ ഉദ്യാന ഉദ്ഘാടന ചടങ്ങ് ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

തോട്ടത്തിലേക്ക്  നാടമുറിച്ച് പ്രവേശിച്ച് ഔഷധ ചെടി നട്ട് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസഫ് പരിപാടി ഉൽഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി : നാസർ മൊഗ്രാൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉൽഘാടന പ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രേമവതി, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ പ്രേമലത, ക്ഷേമകാര സ്ഥിര സമിതി അധ്യക്ഷൻ കൊഗ്ഗു , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ റിയാസ് , കൗലത്ത് ബീവി ,  സബൂറ,  റസിയ, HMC അംഗങ്ങളായ ടി.എം ശുഹൈബ്, കെ സി സലീം, സിദ്ദീഖ് റഹ്‌മാൻ, റിയാസ് കരീം, മൊഗ്രാൽ ദേശീയ വേദി പ്രസിഡന്റ്‌ മുഹമ്മദ് അബ്കോ എന്നിവർ ആശംസയർപ്പിച്ചു. ഹരിത കേരളം മിഷൻ ആർ.പി  നന്ദകുമാർ പി.എം ഔഷധ ചെടികളെ പരിചയപ്പെടുത്തി സംസാരിച്ചു.  ചികിത്സക്കായി ഡിസ്പെൻസറിയിൽ എത്തിയ മുഹമ്മദ് മൊഗ്രാൽ ഒരു ചട്ടി വാങ്ങാനുള്ള തുക ചടങ്ങിൽ സംഭാവനയായി നൽകി ശ്രദ്ധ പിടിച്ചുപറ്റി.

ആശുപത്രിമെഡിക്കൽ ഓഫീസറും സ്വാഗത സംഘം കൺവീനറുമായ ഡോ.ഷക്കീറലി സ്വാഗതവും  ജോസ് നന്ദിയും പറഞ്ഞു.





No comments