JHL

JHL

ജനങ്ങളോടുള്ള പൊലീസുകാരുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ പരിശീലനം: ഡിജിപി.

കാസർകോട്(www.truenewsmalayalam.com) : പൊതുജനങ്ങളോടുള്ള പൊലീസുകാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനു പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി വൈ.അനിൽകാന്ത് പറഞ്ഞു.

 ഡിജിപിയായി ചുമതലയേറ്റതിനു ശേഷം ആദ്യമായി ജില്ലയിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

 ജില്ലയിൽ പൊലീസിലെ ഒഴിവുകൾ നികത്തുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു.

മാഫിയ സംഘങ്ങള്‍ക്കെതിരെയും,മയക്കുമരുന്ന്‌, ചാരയക്കടത്ത്‌ തുടങ്ങിയവക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം; ഡിജിപി.

കാസര്‍കോട്‌: മാഫിയ സംഘങ്ങള്‍ക്കെതിരെയും,മയക്കുമരുന്ന്‌, ചാരയക്കടത്ത്‌ തുടങ്ങിയവക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നു ജില്ലയിലെ പൊലീസ്‌ ഓഫീസര്‍മാരോട്‌ സംസ്‌ഥാന പൊലീസ്‌ മേധാവി അനില്‍കാന്ത്‌ നിര്‍ദ്ദേശിച്ചു.

 സ്‌ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കാര്യക്ഷമമായ നടപടിയും, ജാഗ്രതയും ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

 ജില്ലാ പൊലീസ്‌ ആസ്ഥാനത്തെ പരാതി പരിഹാര അദാലത്തിന്‌ ശേഷം എസ്‌.എച്ച്‌.ഓമാര്‍ക്കും ഡി.വൈ.എസ്‌.പിമാര്‍ക്കുമായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ്‌ ഡി ജി പി.മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്‌. 

ജില്ലാ പൊലീസ്‌ മേധാവി പി.ബി.രാജീവ്‌ ജില്ലയിലെ നിലവിലുള്ള ക്രമസമാധാന പ്രശ്‌നങ്ങളെ പറ്റിയും, കേസുകളെ പറ്റിയും, കഞ്ചാവ്‌, സ്വര്‍ണ്ണക്കടത്ത്‌, ഗുണ്ടാ പ്രവര്‍ത്തനം എന്നിവയെ പറ്റിയും, ജില്ലയിലെ തീവ്രവാദസംഘടനകളെ പറ്റിയും വിശദീകരിച്ചു.

 മീറ്റിങ്ങില്‍കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പറ്റിയും, കേസുകളുടെ അന്വേഷണത്തെപറ്റിയും ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ സംസ്ഥാന പൊലിസ്‌ മേധാവി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ പൊലീസ്‌ സേനാംഗങ്ങളുടെ സര്‍വ്വീസ്‌ സംബന്ധമായ പരാതിയും സ്വീകരിച്ചു. ഉത്തരമേഖല ഐ.ജി അശോക്‌ യാദവ്‌, കണ്ണൂര്‍ മേഖല ഡി.ഐ.ജി സേതുരാമന്‍ യോഗത്തില്‍ പങ്കെടുത്തു.





No comments