JHL

JHL

ഫാസിസ്റ്റ് വിരുദ്ധ സംഗമം നടത്തി എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി.

കാസർകോട്(www.truenewsmalayalam.com) : എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി ഫാസിസ്റ്റ് വിരുദ്ധ സംഗമം നടത്തി. മലബാർ സമരപോരാളികളെ അവഹേളിക്കാനുള്ള ശ്രമം വർഗീയ അജൻഡയുടെ ഭാഗമാണെന്ന്‌ സംഗമം അഭിപ്രായപ്പെട്ടു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി അധ്യക്ഷനായിരുന്നു.

ജനറൽ സെക്രട്ടറി വി.കെ.മുഷ്ത്താഖ് ദാരിമി, അസീസ് കളത്തൂർ, മനാഫ് അണങ്കൂർ, ഫാറൂഖ് ദാരിമി, യൂനുസ് ഫൈസി, ഇർഷാദ് ഹുദവി, ഹാരിസ് റഹ്‌മാനി, അഷ്‌റഫ് ഫൈസി, റാസിഖ് ഹുദവി എന്നിവർ സംസാരിച്ചു.





No comments