JHL

JHL

കോവിഡ് നാളുകളിലെ മികച്ച സേവനം; ആശാ വർക്കർ ഖൈറുന്നീസാ ഇസ്മയിലിനെ മീലാദ് ട്രസ്റ്റ്‌ ആദരിക്കുന്നു.

മൊഗ്രാൽ(www.truenewsmalayalam.com) : കോവിഡ് മഹാമാരി നാളുകളിൽ മൊഗ്രാൽ പ്രദേശത്തുകാരുടെ ആരോഗ്യ സംരക്ഷണത്തിൽ കുമ്പളയിലെ ആരോഗ്യ  വകുപ്പുമായും,  കുമ്പള ഗ്രാമപഞ്ചായത്തുമായി സഹകരിച്ചു വാക്‌സിനേഷൻ, ആർടി പിസിആർ ടെസ്റ്റ്‌, ബോധവത്കരണ പരിപാടി എന്നിവയിൽ മുൻപന്തിയിൽ നിന്നുകൊണ്ട് മികച്ച പ്രവർത്തനം കാഴ്ചവെച്ച മീലാദ് ട്രസ്റ്റ് വനിതാകൂട്ടായ്മ അംഗവും,  ആരോഗ്യ പ്രവർത്തകയും, ആശാവർക്കറും, കുടുംബശ്രീ പ്രവർത്തകയുമായ ഖൈറുന്നീസ-ഇസ്മയിലിനെ മീലാദ് ട്രസ്റ്റ്‌ ആദരിക്കുന്നു.

ഈ മാസം അവസാനം മീലാദ് നഗറിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിക്കുക.  കോവിഡ് പ്രോട്ടോകോൾ പാലിച്ചു ലളിതമായ ചടങ്ങിലായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്ന് ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു.





No comments