JHL

JHL

വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തണം -വിസ്ഡം സംഗമം

കാസർകോട്(www.truenewsmalayalam.com) : വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ സാമുഹിക ഐക്യം ശക്തിപ്പെടുത്തണമെന്ന് വിസ്ഡം സന്ദേശ പ്രചരണ സംഗമം ആവശ്യപ്പെട്ടു .

വെറുപ്പിനെതിരെ സൗഹൃദ കേരളം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കാമ്പയിൻ്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

എൻ.എ നെല്ലിക്കുന്ന് എംഎൽഎ ജില്ലാതല ഉൽഘാടനം നിർവ്വഹിച്ചു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യം തകർക്കുവാനുളള ഗൂഢനീക്കങ്ങൾക്കെതിരായി ബഹുജന മുന്നേറ്റം ശക്തമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാഹോദര്യ സന്ദേശം പ്രചരിപ്പിക്കുകയും വെറുപ്പിനെതിരെയുള്ള മാനവിക ഐക്യം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയും വേണം.

വെറുപ്പും, വിദ്വേഷവും പ്രചരിപ്പിക്കുന്നവരോടുള്ള മ്യദുസമീപനം ഒഴിവാക്കണം. ഇത്തരം ആളുകൾക്കും, സംഘങ്ങൾക്കുമെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

ഞായറാഴ്ച കാസർകോട് വിസ്ഡം ദഅവാ സെൻ്ററിലാണ് ജില്ലാതല ഉൽഘാടന സംഗമം നടന്നത് .

പരിപാടിയിൽ വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് ശരീഫ് തളങ്കര അധ്യക്ഷത വഹിച്ചു. മുജാഹിദ് ബാലുശ്ശേരി, അബ്ദുന്നാസിർ സ്വലാഹി, സി.പി.സലീം, അബ്ദുല്ല ഫാസിൽ, അബൂബക്കർ ഉപ്പള, അബ്ദുറഹ്മാൻ വി എന്നിവർ പ്രസംഗിച്ചു.





No comments